Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drink Alcohol

മദ്യത്തിനു പേരും ലോഗോയും ക്ഷണിക്കുന്നത് മദ്യപാനത്തിന് പ്രേരണയാകുന്നതല്ലേയെന്നു കോടതി

കൊ​​​ച്ചി: മ​​​ദ്യ​​​ത്തി​​​നു പേ​​​രും ലോ​​​ഗോ​​​യും ക്ഷ​​​ണി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി മ​​​ദ്യ​​​പാ​​​ന​​​ത്തി​​​നു പ്രേ​​​ര​​​ണ​​​യാ​​​കു​​​ന്ന​​​ത​​​ല്ലേ​​​യെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ഫ​​​യ​​​ല്‍ ചെ​​​യ്യാ​​​നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് നി​​​ര്‍ദേ​​​ശി​​​ച്ചു.

പൊ​​​തു​​​മേ​​​ഖ​​​ലാ​​​സ്ഥാ​​​പ​​​ന​​​മാ​​​യ പാ​​​ല​​​ക്കാ​​​ട് മ​​​ല​​​ബാ​​​ര്‍ ഡി​​​സ്റ്റി​​​ല​​​റീ​​​സ് നി​​​ര്‍മി​​​ക്കു​​​ന്ന പു​​​തി​​​യ വി​​​ദേ​​​ശ​​​മ​​​ദ്യ ബ്രാ​​​ന്‍ഡി​​​ന് പേ​​​രും ലോ​​​ഗോ​​​യും ന​​​ല്‍കാ​​​ന്‍ ജ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് അ​​​ഭി​​​പ്രാ​​​യം തേ​​​ടു​​​ന്ന പ​​​ര​​​സ്യ​​​ങ്ങ​​​ള്‍ ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഹ​​​ര്‍ജി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം.​​​ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച്.

വി​​​ഷ​​​യം ഫെ​​​ബ്രു​​​വ​​​രി 12ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും. കോ​​​ട്ട​​​യം ഡി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ചി​​​ന്തു കു​​​ര്യ​​​ന്‍ ജോ​​​യ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍ സ​​​മ​​​ര്‍പ്പി​​​ച്ച പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍ജി​​​ക​​​ളാ​​​ണു കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്. മ​​​ല​​​ബാ​​​ര്‍ ഡി​​​സ്റ്റി​​​ല​​​റീ​​​സി​​​നും നോ​​​ട്ടീ​​​സി​​​ന് നി​​​ര്‍ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up